Friday, October 2, 2026

രാജ്യതാത്പര്യത്തെ എതിര്‍ക്കുന്നവര്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലാകും ;കോൺഗ്രസിൽ മുഴുവൻ സ്തുതിപാഠകർ, പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് അനില്‍ ആന്‍റണി

ദില്ലി: കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അനിൽ ആന്റണി പാർട്ടിയിലെ പദവികൾ രാജിവച്ചു. എങ്കിലും പാർട്ടി വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചവർ കാപട്യക്കാരായിരുന്നുവെന്നും യോഗ്യതയെക്കാൾ സ്തുതിപാഠകർക്കാണ് സ്ഥാനമെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു.

പാര്‍ട്ടി വിടില്ലെന്നും വ്യക്തിപരമായ ചുമതകകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെയായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം. ബിബിസി ഡോക്യുമെന്‍ററിയെ വിമര്‍ശിച്ച അനിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എതിര്‍ പ്രചരണത്തില്‍ തളരില്ലെന്ന് അനില്‍ ആന്‍റണി വ്യക്തമാക്കി. രാജ്യതാത്പര്യത്തെ എതിര്‍ക്കുന്നവര്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Latest Articles