Friday, January 2, 2026

ബിജെപി നേതാവ് അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍


ദില്ലി: മഹാത്മ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇയാളോട് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി മധ്യപ്രദേശ് വക്തവാണ് അനില്‍ സൗമിത്ര.

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗിന്റെ ഗോഡ്‌സെ പരാമര്‍ശ വിവാദം ആളിക്കത്തുന്നതിനിടെയായിരുന്നു അനില്‍ സൗമിത്രയുടെ അഭിപ്രായ പ്രകടനം. മഹാത്മ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നായിരുന്നു സൗമിത്ര സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

Related Articles

Latest Articles