Friday, May 17, 2024
spot_img

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ, മോദി വാര്‍ത്താ സമ്മേളനം

ദില്ലി: മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തമായാണ്് വാര്‍ത്താസമ്മേളനം നടത്തിയത്്. വിലക്കയറ്റവും അഴിമതിയും ഇല്ലാത്ത അഞ്ച് വര്‍ഷമാണ് കടന്നുപോയതെന്ന് അമിത് ഷാ പറഞ്ഞു. ആദിവാസികളുടേയും ദളിതരുടേയും സുരക്ഷ മോദി സര്‍ക്കാര്‍ ഉറപ്പാക്കി. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.

വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തോട് ചില കാര്യങ്ങള്‍ അഭിമാനത്തോടെ പറയാനുണ്ട് എന്ന ആമുഖത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനുള്ളത് അഭിമാനമുള്ള നേട്ടങ്ങളാണ് . ജനാധിപത്യത്തിന്റെ കരുത്ത് കാട്ടാന്‍ ഇന്ത്യക്ക് കഴിഞ്ഞു . ജനങ്ങള്‍ക്ക് നന്ദി പറയാനായാണ് താന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നതെന്ന് പറഞ്ഞ മോദി തനിക്കൊപ്പം നിന്നതിനു രാജ്യത്തിനു നന്ദി അര്‍പ്പിച്ചു.

അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത്. പ്രജ്ഞ സിംഗ് താക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മോദി മാധ്യമങ്ങളെ കാണുന്നത്. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുകയായിരുന്നു.

സ്ത്രീ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി. വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. കൃഷിക്കാര്‍ മുതല്‍, മധ്യവര്‍ഗക്കാര്‍ വരെയുള്ളവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ഭാരത്, ജന്‍ധന്‍യോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. മോദി ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരായിരുന്നു. ‘ഞാനും കാവല്‍ക്കാരന്‍’ പ്രചാരണം ഫലം കണ്ടുവെന്ന് പറഞ്ഞ അമിത് ഷാ, മേദി ഭരണം വീണ്ടും വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Latest Articles