Thursday, May 16, 2024
spot_img

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു; കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ്

കൊച്ചി: നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു. ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചു.

ഒരുമിച്ച് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ ഇരുവരും തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

2014ലായിരുന്നു ജോമോൻ ടി ജോണും ആൻ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ലാല്‍ജോസ് ചിത്രം എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലെത്തിയത്. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്‍റെ ‘ആര്‍ട്ടിസ്റ്റി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ‘ചാപ്പാ കുരിശി’ലൂടെയാണ് ജോമോൻ ടി ജോൺ സ്വതന്ത്ര ഛായാഗ്രാഹകനായത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു.

Related Articles

Latest Articles