Tuesday, May 7, 2024
spot_img

ബോളിവുഡ് താരങ്ങൾ ഇനി അസൂയപ്പെടും ; ‘പ്രഭാസ്’ നായകനായി അണിയറയിലൊരുങ്ങുന്നത് എട്ട് ബിഗ് ബജറ്റ് സിനിമകൾ

ബാഹുബലിയിലൂടെ താരമായി മാറിയ നായകനാണ് പ്രഭാസ്. താരത്തിനായി അണിയറയിലൊരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രങ്ങൾ ആണ്. ബോളിവുഡ് സൂപ്പർ സ്റ്റാറുകൾ പോലും വിജയ പരജായത്തിൻ്റെ ഫോർമുല കിട്ടാതെ വട്ടം തിരിയുമ്പോഴാണ് പ്രഭാസിൻ്റെതായി ചിത്രീകരണം പൂർത്തിയാക്കിയതും പുരോഗമിക്കുന്നതും അനൗൺസ് ചെയ്തതുമായ ബിഗ് ബജറ്റ് ചിത്രങ്ങൾ‍ ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഹിറ്റ്മേക്കേഴ്സാണ് പ്രഭാസിനെ നായകനാക്കി വമ്പൻ പ്രോജക്ടുകളുമായിഎത്തുന്നത്.

ബാഹുബലിയ്ക്കു ശേഷം താരത്തിൻ്റെതായി എത്തിയ ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു സാഹോയും രാധേ ശ്യാമും. സാഹോ ആവറേജ് വിജയമെങ്കിലും നേടിയപ്പോൾ രാധേ ശ്യാം അട്ടർ ഫ്ളോപ്പായിരുന്നു. ഇതിനു പിന്നാലെയാണ് ബോളിവുഡ് ചിത്രം ആദിപുരുഷൻ്റെ ട്രെയിലറിൻ്റെ കടന്നുവരവ്. വലിയ രീതിയിൽ ആദിപുരുഷൻ്റെ ട്രെയിലർ വിമർശനം നേരിട്ടതോടെ റിലീസ് പോസ്റ്റ്പോണ്ട് ചെയ്യുകയായിരുന്നു. ബാഹുബലിയോടെ തെലുങ്ക് സൂപ്പർ സ്റ്റാർ എന്ന താരപദവിയിൽ നിന്നും താരം ബോളിവുഡിലേക്കും പ്രഭാസിന് നിറയെ അവസരങ്ങളാണ് തുറന്നു ലഭിച്ചത്. ഇതോടെയാണ് പരാജയങ്ങളുടെ കണക്കുകൾക്ക് അപ്പുറം താരത്തിനുള്ള സ്വീകാര്യത മാർക്കറ്റ് ചെയ്യാൻ ബിഗ് ബജറ്റ് ചിത്രങ്ങൾ തയാറാകുന്നത്.

Related Articles

Latest Articles