Sunday, September 20, 2026

പന്തളം അമൃത വിദ്യാലയത്തിന്റെ വാർഷിക ദിനം ; പ്രൗഡോജ്വലമായ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി സംപൂജ്യ പൂർണ്ണാമൃതാനന്ദപുരി സ്വാമികൾ

പന്തളം അമൃത വിദ്യാലയത്തിന്റെ വാർഷിക ദിനം വിപുലമായ ആഘോഷ ചടങ്ങുകളോടെ നടന്നു. പന്തളം ഈഡൻ ഗാർഡൻ കൺവെൻഷൻ സെൻററിൽ നടന്ന പ്രൗഡോജ്വലമായ ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സംപൂജ്യ പൂർണ്ണാമൃതാനന്ദപുരി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

പത്തനംതിട്ട ജില്ലാ കളക്ടർ ഷിബു ഐ.എ.എസ് മുഖ്യ അതിഥിയും, ഗാന്ധി ഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ വിശിഷ്ട അതിഥിയും ആയിരുന്നു. പന്തളം അമൃത വിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി അഭിവന്ദ്യാമൃതചൈതന്യയും, പന്തളം മാതാ അമൃതാനന്ദമയീ മഠാധിപതി ബ്രഹ്മചാരിണി സാത്വികാമൃത ചൈതന്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. കൂടാതെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടന്നു.

സ്കൂൾ വാർഷിക ചടങ്ങുകൾക്ക് ശേഷം പന്തളം ആശ്രമം സന്ദർശിച്ച സ്വാമി പൂർണ്ണാമൃതാനന്ദപുരി ദീപം തെളിയിച്ചു. തത്വമയി ടി വി ഡയറക്ടർ രതീഷ് വേണുഗോപാലിനോട് ചാനലിൻ്റെ മണ്ഡലകാല പ്രോഗ്രാമുകൾ, വിവിധ ക്ഷേത്ര ലൈവുകൾ എന്നിവയെ പറ്റി അദ്ദേഹം വിശദമായി ചോദിച്ചറിയുകയും, ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശേഷം ഭക്തർക്ക് പ്രസാദവും വിതരണം ചെയ്ത ശേഷം സ്വാമി മടങ്ങി.

Related Articles

Latest Articles