Tuesday, September 29, 2026

വനിതാ ഡോക്ടർക്ക് നേരെ വീണ്ടും ആക്രമണം; സംഭവം തലശേരിയിൽ, പ്രതി മഹേഷ് പോലീസ് കസ്റ്റഡിയിൽ

കണ്ണൂര്‍: തലശ്ശേരിയിൽ വനിതാ ഡോക്ടർക്ക് നേരെ വീണ്ടും ആക്രമണം.ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി.പാലയാട് സ്വദേശി മഹേഷ് ആണ് ഡോക്ടർ അമൃത രാഖിയെ കയ്യേറ്റം ചെയ്തത്.ഇയാൾ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ അത് പരിശോധിച്ചപ്പോൾ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് അമൃത പറഞ്ഞു.തുടര്‍ന്ന് മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരെ വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡീറ്റയിലെടുത്തു.

Related Articles

Latest Articles