Saturday, May 4, 2024
spot_img

ഫാഷൻ ഷോക്കിടെ അപകടം;ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം,ഒരാൾക്ക് പരിക്ക്

ദില്ലി: ഫാഷൻ ഷോക്കിടെ അപകടം.ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം.വനശിഖ ചോപ്രയാണ് മരിച്ചത്.നോയിഡയിലെ സ്റ്റുഡിയോകളിലൊന്നിൽ നടന്ന ഫാഷൻ ഷോക്കിടെയാണ് സംഭവമുണ്ടായത്. ഫിലിം സിറ്റി ഏരിയയിലാണ് അപകടം നടന്നത്.സംഭവത്തിൽ ബോബി രാജെന്ന യുവാവിനാണ് പരിക്കേറ്റത്.

പരിപാടിയുടെ സംഘാടകരെ ​പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഷോക്കായി ലൈറ്റ് ഘടിപ്പിച്ച ഇരുമ്പ് തൂണാണ് മറിഞ്ഞു വീണത്.വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്ന് നോയിഡ ഡെപ്യൂട്ടി കമീഷണർ ശക്തി അവാസ്തി പറഞ്ഞു.

Related Articles

Latest Articles