Friday, May 10, 2024
spot_img

വിഴിഞ്ഞം കലാപം;പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസ്,വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി,കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് കേസ്

തിരുവനന്തപുരം:വിഴിഞ്ഞം കലാപത്തെത്തുടർന്നുണ്ടായ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്

എസ്.ഐയുടെ തലയിൽ കല്ലെറിഞ്ഞു കൊലപ്പെടുത്താൻ നോക്കിയെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തി. സ്റ്റേഷൻ ആക്രമിച്ചത് ലത്തീൻ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ്‌ഐആറിൽ പറയുന്നു.
സമരസമിതിക്കെതിരെ രണ്ടു കേസുകൾ കൂടി എടുത്തിട്ടുണ്ട്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടു

Related Articles

Latest Articles