കോഴിക്കോട്: സിപിഎം ബ്രാഞ്ച് അംഗമായ വനിതാ പ്രവര്‍ത്തകയ്ക്ക് വാട്സാപ്പില്‍ അശ്ശീല വീഡിയോകള്‍ അയച്ച മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പയ്യോളി സിപിഎം ഏര്യാകമറ്റി അംഗമായ സി സുരേഷ് ബാബുവിനെയാണ്, സസ്പെന്‍ഡ് ചെയ്തത്. വീട്ടമ്മയായ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ഇയാൾ വാട്സാപ്പില്‍ നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് വനിതാ പ്രവര്‍ത്തക ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പരാതി നല്‍കുന്നത്. അശ്ലീല വീഡിയോകള്‍ കിട്ടിയ അന്ന് തന്നെ സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മ സുരേഷിനെ വിലക്കിയിരുന്നു. എന്നാല്‍ സുരേഷ് വീണ്ടും വീഡിയോകള്‍ അയച്ചു. ഇതോടെ വീട്ടമ്മ ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കി. എന്നാല്‍ സുരേഷ് ഏര്യാകമ്മിറ്റിക്ക് മുന്നില്‍ ആരോപണം നിഷേധിച്ചു. തുടര്‍ന്ന് ഏര്യാകമ്മിറ്റി വനിത ഉള്‍പ്പെടെ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു.അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

