Tuesday, September 29, 2026

തുർക്കിയെ വേട്ടയാടി വീണ്ടും ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി,മൂന്ന് പേർ മരിച്ചു, 680 പേർക്ക് പരിക്ക്

തുർക്കി : അമ്പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ട തുർക്കി ഭൂകമ്പത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പേ തുർക്കിയെ വീണ്ടും വേട്ടയാടിയിരിക്കുകയാണ് ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിക്കുകയും 680 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹതായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിനാളുകളാണ് രാത്രിയിൽ വീട് വിട്ട് തുറസ്സായ സ്ഥലങ്ങളിൽ അഭയം തേടിയത്. രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ ടെന്റുകളിൽ കഴിയുകയായിരുന്നവർക്കാണ് ഇരുട്ടടി പോലെ മറ്റൊരു ദുരന്തം കൂടി നേരിടേണ്ടി വന്നത്.

Related Articles

Latest Articles