Thursday, May 9, 2024
spot_img

കണ്ണൂരിലും മുഖ്യൻ കരിങ്കൊടി കണ്ടു ….! പ്രതിഷേധം ശക്തം,കനത്ത സുരക്ഷ ഒരുക്കിപോലീസ്

കണ്ണൂർ : സംസ്ഥാനമൊട്ടാകെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെ കണ്ണൂരിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി കാണിച്ചു.മുഖ്യമന്ത്രി എത്തുന്ന ഇടങ്ങളിലെല്ലാം കനത്ത സുരക്ഷ ഉറപ്പുവരുത്തിയിരിക്കുകയാണ് പോലീസ് സന്നാഹം. അതിനിടെ മന്ത്രി ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങി എത്തും.നികുതി വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. ഇതിനിടയിൽ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു.

യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചത്. നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തായിരുന്നു പ്രതിഷേധത്തോത് കുറയ്ക്കാൻ പോലീസ് ശ്രമിച്ചത്. അനധികൃത കരുത തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.

Related Articles

Latest Articles