Sunday, May 19, 2024
spot_img

ജമ്മുവിൽ 24 മണിക്കൂറിനിടയിൽ മൂന്നാം സ്‌ഫോടനം ; പോലീസ് ഉദ്യോഗസ്ഥന് പൊള്ളലേറ്റു, ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ശ്രീനഗർ : ജമ്മുവിൽ വീണ്ടും സ്ഫോടനം.ഇന്നലെ രാത്രിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്.ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സിദ്രയിലെ ബജൽറ്റ മോഹിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിൽ പോലീസുകാരനടക്കം 10-പേർക്ക് പരിക്കേറ്റു.ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സിദ്രയിലെ ബജൽറ്റ മോഹിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിൽ പോലീസുകാരനടക്കം 10-പേർക്ക് പരിക്കേറ്റു.

മണലുമായി എത്തിയ ഡമ്പർ ട്രക്ക് പരിശോധിക്കുന്നതിനിടയിൽ ട്രക്കിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സാരമായി പൊള്ളലേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രഥമിക അന്വേഷണത്തിൽ ഇത് വെറുമൊരു അപകടമല്ല എന്ന് വിലയിരുത്തി എഫ്‌ഐആർ തയ്യാറാക്കി. സ്‌ഫോടക വസ്തു നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് നഗ്രോട്ട പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് തുടരന്വേഷണത്തിനായി ഡമ്പർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Latest Articles