Thursday, October 15, 2026

കുവൈറ്റിൽ വീണ്ടും തീപിടിത്തം !! 9 പേർക്ക് ഗുരുതര പരിക്ക്

വ്യാഴാഴ്ച പുലർച്ചെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികളടക്കം 50 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കുവൈറ്റിൽ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ 7 പേർ ഇന്ത്യക്കാരാണ് എന്നാണ് വിവരം. ഇവരിൽ മലയാളികൾ ഉൾപ്പെട്ടതായി നിലവിൽ വിവരമില്ല.

മെഹബൂലയിൽ ഇന്ത്യൻ തൊഴിലാളികൾ താമസിച്ചിരുന്ന രണ്ടു നില കെട്ടിടമായ സ്ട്രീറ്റ് നമ്പർ106ലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായത്. പരിക്കേറ്റ എല്ലാവരെയും കുവൈറ്റ് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ് എന്നാണ് സൂചന. കുവൈറ്റ് അഗ്നിരക്ഷാസേന എത്തി നിയന്ത്രണവിധേയമാക്കി രക്ഷാപ്രവർത്തനം പൂർത്തിയാക്കി. തീയും പുകയും ഉയരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടിയവർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.

Related Articles

Latest Articles