പ്രതീകാത്മക ചിത്രം
അലാസ്ക : അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട്. പൈലറ്റ് ഉൾപ്പെടെ 10 പേരുമായി പറന്ന സെസ്ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് അലാസ്‌കയിൽ വച്ച് അപ്രത്യക്ഷമായത്. ഉനലക്ലീറ്റിൽ നിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂറിനുള്ളിലാണ് അപ്രത്യക്ഷമായത്.
വിമാനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പ്രാദേശിക, സംസ്ഥാന ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കൻ കോസ്റ്റ് ഗാർഡും വ്യോമസേനയും തിരച്ചിൽ തുടരുകയാണ്. എന്നാൽ മോശം കാലാവസ്ഥ തിരച്ചിലിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. ബെറിങ് എയറിന്റെ വിമാനം നോമിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വരെ, നോം വിമാനത്താവളത്തിന് ചുറ്റും നേരിയ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരുന്നു. വാഷിങ്ടനിൽ സൈനിക ഹെലികോപ്റ്ററും യാത്രാ വിമാനവും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ഫിലഡൽഫിയയിൽ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ വിമാനം കാണാതായെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…