Sunday, October 4, 2026

അമേരിക്കയിൽ വീണ്ടും ആകാശ ദുരന്തം ? യാത്രക്കാരുമായി പറന്നുയർന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട്; തിരച്ചിൽ പുരോഗമിക്കുന്നു

അലാസ്ക : അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട്. പൈലറ്റ് ഉൾപ്പെടെ 10 പേരുമായി പറന്ന സെസ്ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് അലാസ്‌കയിൽ വച്ച് അപ്രത്യക്ഷമായത്. ഉനലക്ലീറ്റിൽ നിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂറിനുള്ളിലാണ് അപ്രത്യക്ഷമായത്.

വിമാനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പ്രാദേശിക, സംസ്ഥാന ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കൻ കോസ്റ്റ് ഗാർഡും വ്യോമസേനയും തിരച്ചിൽ തുടരുകയാണ്. എന്നാൽ മോശം കാലാവസ്ഥ തിരച്ചിലിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. ബെറിങ് എയറിന്റെ വിമാനം നോമിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വരെ, നോം വിമാനത്താവളത്തിന് ചുറ്റും നേരിയ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരുന്നു. വാഷിങ്ടനിൽ സൈനിക ഹെലികോപ്റ്ററും യാത്രാ വിമാനവും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ഫിലഡൽഫിയയിൽ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയിൽ വിമാനം കാണാതായെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles