Tuesday, May 14, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട ;എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം പിടികൂടി ,പ്രതി അബ്‌ദുൾ റമീസ് അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. എമർജൻസി എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം പിടികൂടി.റിയാദിൽ നിന്നും ബഹ്‌റൈൻ വഴി വന്ന പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശി ജബ്ബാർ അബ്ദുൽ റമീസിൽ നിന്നാണ് സ്വർണം പിടികൂടിയത്.902 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. എമർജൻസി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് ഇയാൾ പറയുന്നത്.

സംഭവത്തിൽ, കസ്റ്റംസ്‌ അന്വേഷണം ആരംഭിച്ചു. അതേസമയം, ഇന്നലെ നെടുമ്പാശേരിയിലും വൻ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലുമായി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്.

Related Articles

Latest Articles