Sunday, May 19, 2024
spot_img

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം;ഊരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു,മരണകാരണം വ്യക്തമല്ല

പാലക്കാട്: അട്ടപ്പാടി ഊരിൽ വീണ്ടും ശിശുമരണം. സജിത – വിനോദ് ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ഇന്ന് രാവിലെ അനക്കമില്ലാതായതോടെ അ​ഗളി സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.ഇവിടെ വെച്ചാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.

മുലപ്പാൽ കുരുങ്ങിയാണ് മരണം എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. എന്നാൽ ഇന്നലെ രാത്രി ചുമയ്ക്കുള്ള മരുന്ന് കൊടുത്തിരുന്നു. അതിന്റെ ഫലമാണോ മരണത്തിന് കാരണം എന്നും അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Latest Articles