Sunday, October 4, 2026

കോഴക്കേസ്;അഡ്വ. സൈബി ജോസിനെതിരെ തുടർ നടപടികൾ വേണ്ടെന്ന് ബാർ കൗൺസിൽ,പരാതി അച്ചടക്ക സമിതിക്ക് കൈമാറില്ല

ജഡ്ജിമാരുടെ കോഴ വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ബാർ കൗൺസിലിന്റെ തീരുമാനം. നിയമ മന്ത്രാലയത്തിന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ സൈബിക്കെതിരായ പരാതി അച്ചടക്ക സമിതിക്ക് കൈമാറില്ല. സൈബിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നും ബാർ കൗൺസിൽ അറിയിച്ചു

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സൈബിയുടെ വിശദീകരണവും ബാർ കൗൺസിൽ കേട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാൻ മാത്രം തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ബാർ കൗൺസിലിന്റെ വിശദീകരണം.

Related Articles

Latest Articles