Tuesday, May 21, 2024
spot_img

കഞ്ചിക്കോട് ജനവാസമേഖലയിൽ കറങ്ങി നടന്ന് മറ്റൊരു കുട്ടിക്കൊമ്പനും; അമ്മയാന ചരിഞ്ഞിരിക്കാമെന്ന് വനംവകുപ്പ്

പാലക്കാട്: കഞ്ചിക്കോട് ജനവാസമേഖലയിൽ മറ്റൊരു കുട്ടിക്കൊമ്പൻ കൂടി കറങ്ങി നടക്കുന്നു. വേലഞ്ചേരി മുരുക്കുത്തി മല, വല്ലടി ആരോഗ്യമട മേഖലകളിലാണ് കുട്ടിയാനയുടെ സാന്നിധ്യം. രണ്ടുവയസുളള കുട്ടിയാനയുടെ അമ്മയാന ചരിഞ്ഞിരിക്കാമെന്നാണ് വനംവകുപ്പിന്റെ സംശയം. കുട്ടിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയോളമായി കൂട്ടം തെറ്റിയ കുട്ടിയാന മുരുക്കുത്തി മല, ആരോഗ്യമട മേഖലകളിലുണ്ട്. പ്രദേശവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത കുട്ടിക്കൊമ്പന്, പക്ഷേ എന്തോ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം കുട്ടിയാനക്ക് ചികിത്സ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

എന്നാൽ ആനക്കൂട്ടം കുട്ടിയാനക്ക് അധികം അകലെയാല്ലാതെ ഉണ്ടെന്നാണ് പാലക്കാട് ഡിഎഫ്ഓ വ്യക്തമാക്കുന്നത്.അതികം വൈകാതെ ആനക്കൂട്ടത്തിനൊപ്പം കുട്ടിയാന പോകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഓ പറഞ്ഞു.

Related Articles

Latest Articles