Saturday, October 3, 2026

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ! കളിക്കാൻ പുറത്തിറങ്ങിയ അഞ്ചു വയസുകാരനെ കടിച്ചു പറിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് കുറ്റിച്ചിറയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് പരിക്ക്. വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് കളിക്കാൻ പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. ഇർഫാന്റെ മകൻ ഇവാനാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കുട്ടിയുടെ കൈയ്ക്കും കാലിനുമടക്കം കടിയേറ്റിട്ടുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളിൽ നിലത്തുവീണ കുട്ടിയെ പലതവണ കടിച്ചുപറിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലെത്തിയപ്പോള്‍ മുറിവിലെല്ലാം കുത്തിവെയ്പ്പെടുത്തുവെന്നും വേദനയെടുത്ത് കുട്ടി കരയുകയായിരുന്നുവെന്നും ഒരു കുട്ടിയ്ക്കും ഈ ഗതി വരരുതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു

Related Articles

Latest Articles