Friday, May 3, 2024
spot_img

ഫിലിപ്പീൻസിൽ വീണ്ടും ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി

മനില : ഫിലിപ്പീൻസിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് ഉണ്ടായിരിക്കുന്നത്. അതേസമയം, സംഭവത്തിൽ ആളപായം ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഫിലിപ്പീൻസിലെ മിന്ദാനോവിൽ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് 82 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഭൂചലന ബാധിത മേഖലകളിൽ അധികൃതർ എത്തി പരിശോധന നടത്തുകയാണ്. അതേസമയം, വലിയ പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. ശനിയാഴ്ചയും ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ശനിയാഴ്ച ഉണ്ടായത്.

Related Articles

Latest Articles