കശ്മീരിൽ കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായ രജൗരി സെക്ടറിലെ ധാംഗ്രിയിൽ വീണ്ടും ഭീകരാക്രമണം. ഇന്നലെ ഭീകരർ നാല് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ ഗ്രാമത്തിൽ തന്നെയാണ് ഇന്നും സ്‌ഫോടനം ഉണ്ടായത്. ധാംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് ഇന്ന് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഗ്രാമത്തിൽ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്ത് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരാണ് ധാംഗ്രിയിൽ ആദ്യ ഭീകരാക്രമണം നടന്നത്. രണ്ട് ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

