Tuesday, May 14, 2024
spot_img

മൂന്നാറിൽ വീണ്ടും കടുവ അക്രമണം; മേയാൻ വിട്ട പശുവിനെ അക്രമിച്ചു

ഇടുക്കി:മൂന്നാറിൽ വീണ്ടും ഭീതി പടർത്തി കടുവയുടെ അക്രമണം.മേയാൻ വിട്ട പശുവിനെ അക്രമിച്ചു. കടലാർ ഈസ്റ്റ് ഡിവിഷനിലാണ് അക്രമം നടന്നത്.ഉച്ചയോടെയായിരുന്നു സംഭവം.

പ്രദേശവാസിയായ വേലായുധന്റെ പശുക്കൾക്ക് നേരെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. നെയമ കാടിന് 6 കിലോമീറ്റർ അകലെവെച്ചായിരുന്നു പശുക്കൾക്ക് നേരെ ആക്രമണം നടന്നത്.ആക്രമണത്തിൽ പശുവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മറ്റ് പശുക്കൾക്ക് നേരെയും കടുവ അക്രമ ശ്രമം നടത്തിയെങ്കിലും വേലായുധൻ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാലാർ ഈസ്റ്റ് ഡിവിഷനിൽ കൂടു വെക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസവും പ്രദേശത്തെ പത്ത് പശുക്കളെ കടുവ ആക്രമിച്ചിരുന്നു ഇതിന്റെ പശ്ചാത്തലത്തിൽ രാജമല നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അനാവശ്യമായി വീടിന് പുറത്ത് ഇറങ്ങരുത് എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Related Articles

Latest Articles