Monday, April 29, 2024
spot_img

പച്ചച്ചാണകം ഉണങ്ങിയാൽ ഒരിക്കലും ചാണകപ്പൊടിയാകില്ല: യഥാർത്ഥ ചാണകപ്പൊടി എന്താണ് ?

വളപ്രയോഗം എന്താണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന ഒരു ഉത്തരമേ ഉള്ളൂ. ചാണകപ്പൊടി.
ആ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും നിസ്സാരമായേ തോന്നാറുള്ളൂ.
പലർക്കും വിശ്വസിക്കാൻ പ്രയാസമാണ് ചാണകപ്പൊടി മാത്രം ഇട്ടാൽ എത്രമാത്രം പൂക്കൾ വരുമോയെന്ന് .ഈ ലോകം മുഴുവൻ അംഗീകരിച്ച ഒരു ജൈവവളമാണ് ചാണകപ്പൊടി. അതിനെ കടത്തിവെട്ടാൻ വേറൊരു വളവും ഇല്ല

പച്ച ചാണകം തണൽ ഉള്ള സ്ഥലങ്ങളിൽ മണ്ണിൽ കൂട്ടി ഇട്ടതിനുശേഷം (സിമൻറ് തറയിലോ ഉറച്ച പ്രതലങ്ങളിൽ ആവരുത്) പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുറമെ പൊതിഞ്ഞ് അതിനുമുകളിൽ മണ്ണിട്ടു മൂടുക. ( പ്ലാസ്റ്റിക് കവറുകൾ ഇടാതെ തന്നെ നേരിട്ടും മണ്ണിട്ട് മൂടാം ) പച്ചച്ചാണകവുമായി ഒരുതരത്തിലുള്ള വായുസഞ്ചാരവും, വെയിലും കൊള്ളാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഏറ്റവും കുറഞ്ഞത് 45 മുതൽ 60 ദിവസം അങ്ങനെ തന്നെ കിടക്കണം. അത്. ഈ 60 ദിവസം കൊണ്ട് അതിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനഫലമായി പച്ചച്ചാണകം പൂർണമായും അഴുകുകയും കൂടാതെ അതിലുള്ള ജലാംശം മണ്ണിലേക്ക് വലിഞ് പൂർണമായും വരണ്ടതാവുകയും ചെയ്യും. 45 മുതൽ 60 ദിവസത്തിനുള്ളിൽ മണ്ണും കവറും മാറ്റി നോക്കിയാൽ 100% പരിശുദ്ധമായ ചാണകപ്പൊടി ആയിരിക്കും നിങ്ങൾക്കു കാണാൻ കഴിയുന്നത്. (ആറുമാസത്തോളം വലിയ വലിയ കുഴികൾ ഉണ്ടാക്കി അതിൽ പച്ചച്ചാണകം നിറച്ച് ഇതേപോലെ വലിയ രീതിയിൽ ചാണക പൊടി ഉണ്ടാക്കുന്നത് ഉത്തരേന്ത്യയിൽ പലസ്ഥലങ്ങളിലും കാണാൻ കഴിയും.)

അപ്പോഴേക്കും അത് പൂർണമായും ജലാംശം വറ്റി പൗഡർ രൂപത്തിൽ ആയിട്ടുണ്ടാവും. ഇതിനാണ് ഗുണമേന്മയുള്ള ചാണകപ്പൊടി എന്ന് പറയുന്നത്.
പച്ചില ഉണങ്ങിയതും പച്ചച്ചാണകം ഉണങ്ങിയതും ഏകദേശം ഒരേ നിറം തന്നെയാണ്. പക്ഷേ ഇതിന്റെ നിറം കറുപ്പ് ആയിരിക്കും. ഇതൊരിക്കലും കട്ട കട്ടയായി വെള്ളത്തിൽ പൊങ്ങി കിടക്കില്ല, വളരെ പെട്ടെന്ന് തന്നെ വെള്ളം ഒഴിക്കുമ്പോൾ തന്നെ മണ്ണിൽ അലിഞ്ഞു ചേരും . ഇതിൽ ഉണ്ടാകുന്ന ചെറിയ ചാണക കട്ടകൾ പോലും വെള്ളത്തിൽ വളരെ പെട്ടെന്ന് അലിഞ്ഞുചേരും.

Related Articles

Latest Articles