Monday, May 20, 2024
spot_img

കേന്ദ്രസർക്കിന് വീണ്ടും ജയം ,ഇനി മുന്നോട്ട്

കമ്മുകാഷ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ആണ് സുപ്രീം കോടതിക്ക് എന്ന് ഇപ്പൊ വളരെ വ്യക്തമായിരിക്കുകയാണ്. 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറയുമ്പോൾ ജയിക്കുന്നത് കേന്ദ്ര സർക്കാർ വാദങ്ങളാണ് .

ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ഈ പ്രചരണമാണ് മോദിയുടെ നേതൃത്വത്തിൽ അസാധാരണ നീക്കത്തിലൂടെ കാശ്മീരിൽ നടപ്പാക്കിയത്. മോദി സർക്കാർ അധികാരത്തിൽ കരായതിന് ശേഷം മോദി തീരുമാനിച്ച മൂന്നു കാര്യങ്ങളും ഫല പ്രാപ്തി കണ്ടിരിക്കുകയാണ്.
, അയോദ്ധ്യ രാമക്ഷേസ്ത്രം ,യൂണിഫോം സിവിൽ കോഡ് ഇപ്പോൾ കമ്മുകാഷ്മീർ വിഷയവും മൂന്നിലും മോദി സർക്കാർ വിജയം കൈവരിച്ചു .

1947ൽ ജമ്മു കശ്മീർ ഇന്ത്യയുമായി ചേർക്കാനുള്ള നീക്കത്തിൽ അന്നത്തെ ഭരണാധികാരി മഹാരാജാ ഹരി സിങ്ങുമായുള്ള കരാർ ഇങ്ങനെയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ മൂന്നു കാര്യങ്ങളിൽ മാത്രം ഇന്ത്യൻ നിയമങ്ങൾ ജമ്മു കശ്മീരിൽ ബാധകമാക്കാം. 1949ൽ ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ വന്ന താൽക്കാലിക സർക്കാർ ഇതിനെ ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാക്കുന്നതിൽ വിജയിച്ചു.

പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം, ധനകാര്യം എന്നിവയിലൊഴികെ രാജ്യത്തെ നിയമങ്ങൾ ജമ്മു കശ്മീരിൽ ബാധകമാക്കണമെങ്കിൽ സംസ്ഥാന സർക്കാരിൻറെ അനുവാദം വേണം. പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങൾ എന്നിവയിലെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കശ്മീരിലെ നിയമങ്ങൾ.

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് അവകാശമില്ല. പൗരത്വം നിർവചിക്കാൻ ജമ്മു കശ്മീർ നിയമസഭയ്ക്ക് സമ്പൂർണ അധികാരം നൽകുന്നു 1954 ൽ കൂട്ടി ചേർക്കപ്പെട്ട 35 A വകുപ്പ്. ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിലെ തൊഴിലവസരവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാണ്. മറ്റ് സംസ്ഥാനക്കാർക്ക് ഇവിടെ ഭൂമി വാങ്ങാൻ സാധിക്കില്ല. സർക്കാർ സ്കോളർഷിപ്പികൾക്ക് അപേക്ഷിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അവകാശമില്ല. 35 എ നിലവിൽ വരുന്നതിന് മുമ്പ് ജമ്മു കശ്മീർ മുഖ്യമന്ത്രി പ്രധാനമന്ത്രിയെന്നും ഗവർണർ രാഷ്ട്രപതിയെന്നുമാണ് അറിയപ്പെട്ടത്. അന്ന് ശ്യാമപ്രസാദ് മുഖർജി തുടങ്ങി വച്ചതിന് ഇന്ന് മോദി സർക്കാർ പൂർണ്ണ വിജയത്തോടെ അവസാനം ഇട്ടു .

Related Articles

Latest Articles