Monday, September 28, 2026

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം;മല്ലീശ്വര മുടിയിൽ ജ്യോതി തെളിയിക്കാൻ പോയ മലപൂജാരിമാരെ ആക്രമിക്കാൻ പാഞ്ഞടുത്ത് കൊമ്പൻ ,ചിതറിയോടുന്നതിനിടയില്‍ വീണ് പരിക്കേറ്റു

പാലക്കാട്:അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. മല്ലീശ്വര മുടിയിൽ ജ്യോതി തെളിയിക്കാൻ പോയ മലപൂജാരിമാർക്ക് നേരെയാണ് ആക്രമിക്കാനായി കാട്ടാന പാഞ്ഞടുത്തത്.ചിതറിയോടുന്നതിനിടയില്‍ വീണ് മലപൂജാരി ചിറ്റൂർ സ്വദേശി അരവിന്ദനു പരിക്കേറ്റു. അരവിന്ദനെ താഴ്വാരത്തിലെത്തിച്ച് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റിൽ വീണത്.

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ആന വൈദ്യുതി വേലിയിൽ കുടുങ്ങിയത് രണ്ട് ദിവസം മുന്‍പാണ്. ഓംകാർ ഫോറസ്റ്റ് റിസർവിന് കീഴിലുള്ള ബർക്കി വനമേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയിൽ കുടുങ്ങിയത്. വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച് വീണു. സ്ഥലമുടമ വൈദ്യുതി വേലി മുറിച്ച് മാറ്റിയ ശേഷം വനംവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വനംവകുപ്പെത്തി വൈദ്യസഹായം നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു.

Related Articles

Latest Articles