Monday, May 6, 2024
spot_img

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം;പെരിയകനാലിൽ കാട്ടാന ജീപ്പ് നശിപ്പിച്ചു

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം
പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്താണ് കാട്ടാന ജീപ്പ് ആക്രമിച്ചത്. ആക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നാണ് സൂചന. ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്ന് നടക്കാനിരിക്കെ കോടതി വിധി തിരിച്ചടിയാകുയായിരുന്നു.

ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

Related Articles

Latest Articles