Wednesday, April 24, 2024
spot_img

തൃപ്പുണിത്തറ കസ്റ്റഡി മരണം;നാട്ടുകാരെ തല്ലിക്കൊല്ലുന്ന പോലീസിനെതിരെ വൻ ജനാരോഷം! എസ് ഐ ക്ക് സസ്പെൻഷൻ

കൊച്ചി : തൃപ്പൂണിത്തുറയിൽ വാഹനത്തിന് കൈ കാണിച്ചപ്പോൾ നിർത്താതെ പോയതിന് കസ്റ്റഡിയിലെടുത്ത മനോഹരൻ കുഴഞ്ഞ് വീണ്‌ മരിച്ചതിന് പിന്നിൽ ദുരൂഹത ഒഴിയുന്നില്ല.സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു.

സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടും അലക്ഷ്യവും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്താനാണ് മനോഹരനെ സ്റ്റേഷനിൽ കൊണ്ടുപോയത്. ജാമ്യക്കാരെയും വിളിപ്പിച്ചുവെന്നാണ് വിവരം.

അതേസമയം പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. സ്റ്റേഷനിൽ വച്ചാണ് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുന്നത്.വാഹന പരിശോധനയുമായി മനോഹരൻ സഹകരിച്ചു. എന്നാൽ മനോഹരനോട് പൊലീസ് തട്ടിക്കയറി. ഹെൽമറ്റ് ഊരിയ ഉടൻ പൊലീസ് മനോഹരന്‍റെ മുഖത്തടിച്ചുവെന്ന് ദൃക്സാക്ഷി വ്യക്തമാക്കി.

Related Articles

Latest Articles