കൊച്ചിയിൽ നിർമാണത്തിലിരുന്ന നടൻ ഭരത് മുരളിയുടെ ശിൽപം തകർത്തു. എരൂരിൽ നിർമാണം അവസാനഘട്ടത്തിലെത്തിയ കളിമണ്ശിൽപമാണു സാമൂഹ്യവിരുദ്ധർ തകർത്തത്.
സംഗീത നാടക അക്കാദമിക്കായി വിൽസണ് പൂക്കായിയാണു മുരളിയുടെ ശിൽപം നിർമിക്കുന്നത്. 90 ശതമാനം ജോലികളും പൂർത്തിയായ ശിൽപം സാമൂഹ്യവിരുദ്ധർ ഉയരത്തിൽനിന്ന് താഴേക്കു തള്ളിയിട്ടു. കണ്ണുകളും മുക്കും ചെവിയുമെല്ലാം വികൃതമാക്കി. തലയുടെ ഭാഗം തല്ലിത്തകർത്തു.
വിൽസണ് പൂക്കായിയുടെ പരാതിയിൽ എരൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.