Saturday, September 26, 2026

അധ്യാപികയുടെ ക്രൂര മര്‍ദ്ദനത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

കോട്ടയം : കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
മലയാളം അക്ഷരം പഠിപ്പിക്കുന്നതിനായി കുട്ടിയെ ക്രൂരമായി തല്ലി ചതച്ചു.അധ്യാപികയായ മിനിമോള്‍ ജോസാണ് ചൂരല്‍ ഉപയോഗിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി തല്ലിയത്.സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Latest Articles