Monday, December 15, 2025

ഷിജുഖാനേയും സിഡബ്ല്യുസി ചെയർപേഴ്സണെയും മാറ്റണം; ദത്തുവിവാദത്തിൽ അനുപമ വീണ്ടും സമരത്തിന്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്‌ അനുപമ. ഷിജൂഖാനേയും സി.ഡബ്ല്യു.സി ചെയര്‍ പേഴ്‌സണ്‍ സുനന്ദയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്ന് അനുപമ ആവശ്യപ്പെടുന്നു. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ മറ്റൊരു ആവശ്യം.

ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെ സമരം. ദത്ത് എടുത്തവര്‍ തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നതിന് നന്ദിയുണ്ടെന്നും ഇന്ന് അവരും താനും കടന്നുപോകുന്ന മാനസികാവസ്ഥയെന്താണെന്ന് ഇതിന് ഉത്തരവാദികളായവര്‍ ചിന്തിക്കണമെന്നും അനുപമ കൂട്ടിച്ചേർത്തു.

Related Articles

Latest Articles