Sunday, October 4, 2026

11 വയസ്സുള്ള മകൾക്ക് ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുത്തു; സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു; പിതാവ് പിടിയിൽ

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് പിടിയിൽ. കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് പോലിസ് (Police) അറസ്റ്റ്.

തൃശൂര്‍ സിറ്റി പൊലീസിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Latest Articles