ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗത്തെ ഏറ്റവും അഭിമാനകരമായ പദ്ധതിയായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) അതിന്റെ വികസന ഘട്ടത്തിലെ അതിനിർണ്ണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ ഏറ്റവും പ്രധാന സവിശേഷതയായ ‘സ്റ്റെൽത്ത്’ അഥവാ ശത്രുറഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാനുള്ള ശേഷി പരിശോധിക്കുന്ന റഡാർ ക്രോസ് സെക്ഷൻ (RCS) പരിശോധനകൾ തെലങ്കാനയിലെ ഹൈദരാബാദിലുള്ള ദുണ്ടിഗലിൽ വിജയകരമായി നടന്നുവരുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള ‘ഓറഞ്ച്’ എന്ന അത്യാധുനിക കേന്ദ്രത്തിലാണ് ഈ പരിശോധനകൾ നടക്കുന്നത്. ദുണ്ടിഗലിലെ എയർഫോഴ്സ് അക്കാദമിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, യുദ്ധവിമാനങ്ങളുടെ റഡാർ സിഗ്നേച്ചറുകൾ കൃത്യമായി അളക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒന്നാണ്. #amca #drdo #stealth #rcs #radar #dundigal #hyderabad #defence #indianairforce #aviation #militarytechnology #nationaldefence #tatwamayinews

