Tuesday, October 20, 2026

രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താം; വോട്ടിംഗ് മെഷീനിൽ പുതിയ ക്രമീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെവിടെ നിന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പടിത്താനുള്ള പദ്ധതിയുമായി തെരഞ്ഞെടുപ്പ്
കമ്മീഷൻ. മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാൻ വേണ്ടിയുള്ള നീക്കമാണിത്. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 16 രാഷ്ട്രിയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും.

ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുകയാണ്. ഈ വിധത്തിൽ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കമ്മീഷൻ കരുതുന്നത്. ഈ സാഹചര്യത്തെ സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശം. സാങ്കേതികമായി ഇത്തരം ഒരു വോട്ടിംഗ് മെഷിനായുള്ള തയ്യാറെടുപ്പുകൾ കമ്മീഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കരട് പദ്ധതി അംഗീക്യത രാഷ്ട്രിയ പാർട്ടികളോട് ഉടൻ തന്നെ വിശദീകരിക്കും. ഇത്തരം വോട്ടിംഗ് മെഷിൻ അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.

Related Articles

Latest Articles