ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കള്‍ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടിലായെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കുളിര്‍മഴയായി പെയ്യുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരള സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു.
സ്വര്‍ണ്ണക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും മുങ്ങി കുളിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍ എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് വടക്കുംമുറി ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി റുക്കിയ സുരേന്ദ്രന്റൈ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

