കാസര്‍കോട്: എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എഫ്ബി പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി.കെപിസിസി ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു.എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് പാര്‍ട്ടി വിലയിരുത്തി.
പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനവുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് മോദിയെ പ്രകീര്‍ത്തിക്കുന്ന എഫ്ബി പോസ്റ്റിൽ ന്യായീകരണവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

