Sunday, May 5, 2024
spot_img

ദേശവിരുദ്ധർ ഭയക്കണം; രണ്ടാം മോദി സർക്കാരിലും ഡോവൽ തുടരും; ഇത്തവണ ക്യാബിനറ്റ് റാങ്കും

ദില്ലി: ദേശവിരുദ്ധരുടെ ചങ്കിടിപ്പ് കൂട്ടുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി രണ്ടാം മോഡി സർക്കാരിലും അജിത് ഡോവൽ തുടരും. ഒന്നാം മോഡി സർക്കാരിൽ കേന്ദ്ര സഹ മന്ത്രിയുടെ റാങ്കിലായിരുന്ന ഡോവൽ ഇനി ക്യാബിനറ്റ് റാങ്കിലായിരിക്കും തുടരുക എന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

ഒന്നാം മോഡി സർക്കാർ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നത്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളിൽ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകൾ രൂപീകരിക്കുന്ന, രാജ്യസുരക്ഷയിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റേത്. ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരിലൊരാളായ ഡോവൽ തീവ്രവാദികൾക്കും രാജ്യദ്രോഹികൾക്കും പേടിസ്വപ്നമാണ്.

ശത്രുക്കളുടെ പാളയങ്ങളിലേക്ക് നേരിട്ട് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തുന്നതിൽ ആഗ്രഗണ്യനായ ഡോവൽ 7 വർഷം പാകിസ്ഥാനിയായി പാകിസ്ഥാനിൽ ജീവിച്ച് ചാരപ്രവർത്തനം നടത്തിയയാളാണ്. ഏഴുവർഷംകൊണ്ട് ആണവ രഹസ്യങ്ങളടക്കം പാകിസ്ഥാന്‍റെയും ISI യുടെയും പല രഹസ്യങ്ങളും ഡോവൽ ചോർത്തി. ഇതിനിടെ പാകിസ്ഥാനിലെ മർമ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയിൽ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി.

ഉറിയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെയും പുൽവാമയ്ക്ക് ഇന്ത്യ നൽകിയ തിരിച്ചടിയുടെയും പിന്നിൽ അജിത് ഡോവലിന്റെ കൂർമ്മ ബുദ്ധി തന്നെയായിരുന്നു. പാകിസ്ഥാൻ കസ്റ്റഡിയിൽനിന്ന് വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർദ്ധമാണെ ഉപാധികളില്ലാതെ മോചിപ്പിച്ചതിന്‍റെ പിന്നിലും ഡോവൽ ആയിരുന്നു.

ആക്രമണങ്ങളെക്കാൾ ചെറുത്തുനിൽപ്പുകൾക്ക് മുൻതൂക്കം കൊടുത്തിരുന്ന ഇന്ത്യക്ക് വേണ്ടിവന്നാൽ ശത്രുവിവിന്‍റെ പാളയത്തിൽ കയറി ആക്രമിക്കാനും മടിയില്ല എന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഈ സർജിക്കൽ സ്‌ട്രൈക്കുകൾക്കായി.

1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡോവൽ. 33 വർഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്ത ഡോവൽ പത്തുവർഷം ഐബിയുടെ ഓപ്പറേഷൻ വിംഗിന്‍റെ തലവനുമായിരുന്നു. 1988 ൽ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര നൽകി ആദരിച്ചു. അന്നുവരെ സൈനികർക്ക് മാത്രം നൽകി വന്നിരുന്ന കീർത്തിചക്ര ആദ്യമായിട്ടാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചത്.

Related Articles

Latest Articles