Thursday, May 16, 2024
spot_img

റോബര്‍ വദ്രയ്ക്ക് ലണ്ടനില്‍ പോകാന്‍ അനുമിതിയില്ല; നെതര്‍ലന്‍ഡിലേക്കും യുഎസ്എയിലേക്കും മാത്രം പോകാന്‍ അനുമതി

ദില്ലി: റോബര്‍ വദ്രയ്ക്ക് വിദേശത്ത് പോകാന്‍ ഉപാധികളോ അനുമതി. യുഎസ്എയിലേക്കും നെതര്‍ലന്‍ഡിലേക്കും പോകാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. ആറു ആഴ്ചയാണ് യാത്രയ്്ക്കായി കോടതി അനുവദിച്ചത്. ലണ്ടനില്‍ പോകാന്‍ അനുവദിക്കരുത് എന്ന നിലപാടില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉറച്ചുനിന്നതോടെ പകരം യുഎസ്എയിലും നെതര്‍ലന്‍ഡ്‌സിലും പോകാന്‍ അനുവദിക്കണം എന്ന് വദ്രയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ദില്ലി റോസ് എവന്യു പ്രത്യേക സിബിഐ കോടതി ആണ് വദ്രയ്്ക്ക് വിദേശ യാത്ര അനുമതി നല്‍കിയത്.

ലണ്ടനില്‍ ചികില്‍സയ്ക്ക് പോകാനായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് വദ്ര കോടതിയെ സമീപിച്ചത്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റായിരുന്നു വദ്രയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചത്. റോബര്‍ട്ട് വദ്ര നല്‍കിയ ഹര്‍ജി ദില്ലി കോടതി നേരത്തെ വിധി പറയാന്‍ മാറ്റിവച്ചിരുന്നു. വന്‍കുടലില്‍ ട്യൂമറിന് ചികില്‍സയ്ക്കായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണം എന്നായിരുന്നു വദ്രയുടെ ആവശ്യം. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനെ എതിര്‍ത്തിരുന്നു.

ഗംഗാറാം ആശുപത്രി മെയ് 13 ന് നല്‍കിയ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. ഇത്രയും വൈകി എന്തു കൊണ്ടാണ് രേഖകള്‍ ഹാജരാക്കിയതെന്ന് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചു. മാത്രമല്ല, ഇന്ത്യയില്‍ ഇതിന് മികച്ച ചികില്‍സ ലഭ്യമാണെന്നും വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും എന്‌ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നു. എന്നാല്‍ ലണ്ടനിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ഉപദേശം സ്വീകരിക്കണം എന്നാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു വദ്രയുടെ അഭിഭാഷകന്റെ പ്രതികരണം.

Related Articles

Latest Articles