Friday, September 18, 2026

അബുദാബി കൊമേർഷ്യൽ ബാങ്കിൽ വീണ സിഗ്നേറ്ററി ആയ ബാങ്ക് അക്കൗണ്ട് എക്സലോജിക്കിനില്ലെന്ന് പറയാൻ തന്റേടമുണ്ടോ ? തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ഷോൺ ജോർജ്

വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താൻ പരാതി നൽകിയ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറേത് തന്നെയാണെന്ന് മാസപ്പടി കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്. താൻ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിൻറെ പരാമർശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് വ്യക്തമാക്കിയ ഷോൺ ജോർജ് അബുദാബി കൊമേർഷ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ സിഗ്നേറ്ററിസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്സലോജിക്‌ കമ്പനിക്ക് ഇല്ല എന്ന് പറയാൻ തോമസ് ഐസക്കിന് തന്റേടമുണ്ടോ എന്നും വെല്ലുവിളിച്ചു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷോൺ ജോർജിന്റെ പ്രതികരണം.

നേരത്തെ എക്സാലോജിക് കമ്പനിക്കെതിരെ ഷോൺ ജോര്ജ്ജ് ഉന്നയിച്ച തോമസ് ഐസക് തള്ളിയിരുന്നു. എക്സാലോജിക് എന്ന കമ്പനിയെ കുറിച്ച് ഷോൺ ജോര്‍ജ്ജ് കള്ളക്കഥ മെനയുകയാണെന്നും. രണ്ട് വിദേശ കമ്പനികളിൽ നിന്ന് പണമെത്തിയെന്ന് ഷോൺ ജോര്‍ജ്ജ് ആരോപിക്കുന്ന സ്ഥാപനം വീണയുമായി ഒരു ബന്ധവുമില്ലാത്തതാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം. ദുബൈയിലെ എക്സാലോജികിന് മറ്റ് വിദേശ രാജ്യങ്ങളിൽ അടക്കം ശാഖകളുണ്ടെന്നും പേരിൽ പോലും വ്യത്യാസമുള്ള മറ്റൊരു കമ്പനിയുടെ വിശദാംശങ്ങൾ വച്ചാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തിരുന്നു.

ഷോൺ ജോർജ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

ബഹു കിഫ്‌ബി മസാല ബോണ്ട് സഖാവേ ,
വീണയുടെ കമ്പനിയുടെ പേരിലെ കുത്തും കോമയും നോക്കി വിഷയം വഴി തിരിച്ചു വിടാനുള്ള നിങ്ങളുടെ കുരുട്ടു ബുദ്ധി കൊള്ളാം .
പ വേറെ പാപ്പച്ചൻ വേറെ സഖാവേ
*അബുദാബി കൊമേർഷ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ സിഗ്നേറ്ററിസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്സലോജിക്‌ കമ്പനിക്ക് ഇല്ല എന്ന് പറയാൻ സാറിനു തന്റേടമുണ്ടോ ?
*മുഖ്യന്റെ മകൾക്കു ലോകമെമ്പാടും എവിടെ ഒക്കെ അക്കൗണ്ടുകൾ ഉണ്ടെന്നും എന്തൊക്കെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സാറിനും ബോധ്യമുള്ള കാര്യമാണോ ?
എനിക്ക് ഈ രണ്ടു ചോദ്യങ്ങളെ ഉള്ളു , ഉത്തരം പറയാൻ ഭയം ഇല്ല എങ്കിൽ ഉത്തരം പറയാം ബാക്കി കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം ….
അല്ലെങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ

Related Articles

Latest Articles