Sunday, May 19, 2024
spot_img

രാത്രി ഭക്ഷണം വൈകി കഴിക്കുന്നവരാണോ നിങ്ങൾ?;എങ്കിൽ ഈ ഗുണങ്ങളും നഷ്ടമാകും…

ഉച്ചയ്ക്കും രാത്രിയും കുറച്ച് ഭക്ഷണം മതി.എന്നാൽ കൃത്യസമയത്ത് കഴിക്കണം എന്നത്\
വളരെ പ്രധാനമാണ്.പ്രത്യേകിച്ചും രാത്രി ഭക്ഷണം.ഒരു ദിവസത്തിലെ അവസാന നേരത്തെ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നു. അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ ലഭിക്കുന്ന നിങ്ങൾ അറിഞ്ഞിരിക്കേണ്ട അത്തരം ചില ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ട്.എന്തൊക്കെയാണെന്ന് നോക്കാം….

  1. ദഹനം മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ഉറങ്ങുന്ന സമയവും അത്താഴ സമയവും തമ്മിലുള്ള ദൂരം നിലനിർത്താൻ പലപ്പോഴും നിർദ്ദേശിക്കപ്പെടുന്നു. കാരണം, നിങ്ങൾ ഉറങ്ങാൻ കിടന്നാൽ ഭക്ഷണം ശരിയായി ദഹനം ചെയ്യപ്പെടില്ല. ഇത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വീക്കം എന്നിവയ്ക്ക് കാരണമാകും. അതിനാൽ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

  1. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

നിങ്ങൾ വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി ശരിയായി കത്തുകയില്ല. പകരം അവയെ ട്രൈഗ്ലിസറൈഡുകളായി പരിവർത്തനം ചെയ്യുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഒരു വ്യക്തിയെ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ ഇരയാക്കുന്നു. കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.

  1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം നന്നായി ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്നു. ഇത് എളുപ്പത്തിൽ ദഹനം ചെയ്യപ്പെടുകയും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും അതുവഴി ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി കത്തിക്കുകയും ചെയ്യും. അതിലൂടെ ശരീരഭാരം കുറയ്ക്കുവാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കും ഫലം കാണുന്നതാണ്
വണ്ണം കുറയ്ക്കണോ? ‘നോ’ പറയൂ ഈ തെറ്റായ ശീലങ്ങളോട്

  1. പ്രമേഹ സാധ്യത കുറയ്ക്കുന്നു

ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. നിങ്ങൾ കൃത്യസമയത്ത് അത്താഴം കഴിക്കുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ഇവ ഗ്ലൂക്കോസായി മാറുന്നതിന് മതിയായ സമയമുണ്ടാകും. ഇത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

  1. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു

നിങ്ങൾ വൈകി ഭക്ഷണം കഴിക്കുമ്പോൾ, അതായത് നിങ്ങളുടെ ഉറക്കസമയത്തിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾ ഉറങ്ങുമ്പോഴായിരിക്കും നിങ്ങളുടെ ശരീരം ദഹന പ്രക്രിയ നടത്തുന്നത്. അതുവഴി നിങ്ങളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നു. നിങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടുകയും നിങ്ങൾക്ക് ഊർജ്ജസ്വലവും സജീവവുമായി അനുഭവപ്പടുകയും ചെയ്യും.

Related Articles

Latest Articles