Monday, May 6, 2024
spot_img

ദേവീമന്ത്ര ധ്വനികളിലലിയാൻ തയ്യാറെടുത്ത് അരീക്കര ദേശം; അരീക്കര കായ്പ്പശ്ശേരിൽ ദേവി ക്ഷേത്രത്തിൽ പതിനെട്ടാമത് പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും
2023 ജനുവരി 21 മുതൽ ജനുവരി 23 വരെ നടക്കും

അരീക്കര : പ്രസിദ്ധമായ അരീക്കര പറയരുകാല അമ്മയുടെ മൂല സ്ഥാനങ്ങളിൽ ഒന്നായ അരീക്കര കായ്പ്പശ്ശേരിൽ ദേവി ക്ഷേത്രത്തിൽ പതിനെട്ടാമത് പ്രതിഷ്ഠാ വാർഷികവും തുടർന്നുള്ള തിരുവുത്സവവും 2023 ജനുവരി 21 ശനി മുതൽ ജനുവരി 23 തിങ്കൾ വരെ (1198 മകരം 07 മുതൽ 09 വരെ ) നടക്കും.

2023 ജനുവരി 21 ശനിയാഴ്ച രാവിലെ 10 15 നും 10 45 നും മധ്യേ ഉള്ള മുഹൂർത്തത്തിലാണ് തൃക്കൊടിയേറ്റ്. ഉത്സവത്തിനോട് അനുബന്ധിച്ച് ഭാരതത്തിൻറെ കലയും സംസ്കാരവും സമന്വയിക്കുന്ന നിരവധി കലാപരിപാടികളും, ആചാര അനുഷ്ഠാനങ്ങളോടു കൂടിയുള്ള ഭക്തിനിർഭരമായ ചടങ്ങുകളും അരങ്ങേറും.

kaayppasseril ulsavam
kaayppasseril ulsavam

പ്രസിഡണ്ട് ധനേശൻ, വൈസ് പ്രസിഡണ്ട് സൂരജ്, സെക്രട്ടറി സി.എസ് ബാബു, ജോയിൻറ് സെക്രട്ടറി അജിത് കുമാർ, ഖജാൻജി രാജൻ കെ.ടി എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര കമ്മിറ്റിയാണ് ഒരുക്കങ്ങൾ നടത്തിവരുന്നത്. സി.കെ കരുണാകരൻ ആണ് തിരുവുൽസവ കമ്മിറ്റിയുടെ രക്ഷാധികാരി. ഉത്സവദിനങ്ങളോടനുബന്ധിച്ച ചടങ്ങുകളുടെയും കലാസാംസ്കാരിക പരിപാടികളുടെയും വിശദവിവരങ്ങൾ താഴെ കാണുന്ന നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നു.

Related Articles

Latest Articles