Sunday, May 12, 2024
spot_img

തൈറോയ്ഡ്, പിസിഒഎസ് മൂലമുണ്ടാകുന്ന തടി കുറയ്ക്കാന്‍ നിങ്ങൾ കഷ്ടപ്പെടുന്നുണ്ടോ ?എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

തടി കൂടുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാം. സ്ത്രീകളില്‍ തടി കൂടുന്നതിന് പ്രധാന കാരണമായി വരുന്ന ഒന്നാണ് തൈറോയ്ഡ്, പിസിഒഎസ് പ്രശ്‌നങ്ങള്‍. ഹോര്‍മോണ്‍ തകരാറുകളാണ് ഈ പ്രശ്‌നത്തിന് പ്രധാന കാരണമായി വരുന്നത്. ഇതിനാല്‍ തന്നെയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു.അമിത വണ്ണമാണ് ഇത്തരം ഹോര്‍മോണ്‍ തകരാറുകള്‍ക്കുളള പ്രധാനപ്പെട്ടൊരു പാര്‍ശ്വഫലം. പിസിഒഎസ്, ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് അമിത വണ്ണമുണ്ടാകുന്നത് സാധാരണയുമാണ്.എന്നാൽ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ട്.ടര്‍മറിക് ടീ ഒന്ന് ട്രൈ ചെയ്യാം.

​മഞ്ഞള്‍​

ഇതിന് വേണ്ടിയുള്ള പ്രധാനപ്പെട്ട ചേരുവ മഞ്ഞളാണ്. സൗന്ദര്യപരമായ ഗുണങ്ങള്‍ക്ക് പേരു കേട്ട മഞ്ഞള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ക്കും ഏറെ നല്ലതാണ്. കുര്‍കുമിന്‍ എന്ന ഘടകം ഉള്‍പ്പെട്ട ഒന്നാണ് ഇത്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നതും.നല്ലൊരു ആന്റി ഓക്‌സിഡന്റ് ഗുണം ഉള്‍പ്പെട്ട മഞ്ഞള്‍ ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് കൊഴുപ്പ് നീക്കുന്നത്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും പ്രധാനപ്പെട്ടതാണ് ഇത്.

കുരുമുളക്​

കുരുമുളക് ഇതില്‍ ചേര്‍ക്കുന്ന അടുത്ത ചേരുവയാണ്. മഞ്ഞളിന്റെ ഗുണം പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ ഇതില്‍ അല്‍പം കുരുമുളക് കൂടി ചേര്‍ക്കണം. കുരുമുളക് ആരോഗ്യ കാര്യങ്ങളില്‍ കേമനുമാണ്.കുരുമുളക് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്, ഇത് നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കഠിനമായ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.

നെയ്യ്​

ഇതില്‍ അല്‍പം നെയ്യ് കൂടിച്ചേര്‍ക്കുന്നു. ഇത് നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. മിതമായ ഉപയോഗം ഏറെ ഗുണങ്ങള്‍ നല്‍കുന്നു. വയറിന്റെ പ്രവര്‍ത്തനത്തിന്, ഹോര്‍മോണ്‍ ആരോഗ്യത്തിന് എല്ലാം ഏറെ നല്ലതാണ് നെയ്യ്.ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒന്നാണിത്. ഇത് മിതമായ തോതില്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. സാധാരണ നാം ഉപയോഗിയ്ക്കുന്ന എണ്ണകളിലുള്ളതിനേക്കാള്‍ ആരോഗ്യകരമായ കൊഴുപ്പാണിത്.

ഇത് തയ്യാറാക്കാനായി പച്ചമഞ്ഞള്‍, അതായത് മുഴുവന്‍ മഞ്ഞളാണ് ഏറ്റവും നല്ലത്. ഇത് ചതച്ച് അല്‍പം വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കാം. ഇതില്‍ കുരുമുളക് കൂടി ചതച്ചിടാം. ഇത് നല്ലതു പോലെ തിളപ്പിച്ച ശേഷം ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്തിളക്കാം. ഇത് കുടിയ്ക്കാം. ഇത് തടിയൊതുക്കാനും വയറൊതുക്കാനും നല്ലതാണ്.മാത്രമല്ല, ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കും ഒരു പരിധി വരെ ഗുണം നല്‍കും. പിസിഒഡി, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന പല പാര്‍ശ്വഫലങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്.

Related Articles

Latest Articles