Sunday, April 28, 2024
spot_img

ശത്രു ദോഷത്താൽ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ?എങ്കിൽ ഈ മന്ത്രം ഒന്ന് ജപിച്ച് തുടങ്ങിക്കോളൂ

ഓരോ മന്ത്രങ്ങള്‍ക്കും അസാമാന്യ ശക്തിയുണ്ടെന്നാണ് വിശ്വാസം. ഇവ യഥാവിധി ജപിച്ചാൽ നമ്മുടെ ജീവിതം തന്നെ മാറിമറിയുമെന്ന് ആചാര്യന്മാര്‍ പറയുന്നു. എന്നാൽ ശരിയായ രീതിയിലല്ല ജപിക്കുന്നതെങ്കിൽ വിപരീത ഫലം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മന്ത്രങ്ങളുടെ ബീജാക്ഷരങ്ങള്‍ ഉറക്കെ ജപിക്കാൻ പാടില്ല. പൊതുവേ മന്ത്രജപം മൂന്ന് രീതിയിലായിരിക്കണം എന്നാണ് പറയപ്പെടുന്നത്. മനസുകൊണ്ട് ചൊല്ലേണ്ടത്, ഉറക്കെ ചെല്ലേണ്ടവ, ചുണ്ടുകൊണ്ട് ജപിക്കേണ്ടവ എന്നിങ്ങനെ മൂന്നായാണ് മന്ത്രങ്ങളെ തിരിച്ചിരിക്കുന്നത്.

ശത്രുദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മന്ത്രമാണ് സുദര്‍ശന മന്ത്രം. മഹാവിഷ്ണുവിൻ്റെ വലതുകൈയിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ് സുദര്‍ശനം. നല്ല ദൃഷ്ടി എന്നാണ് സുദര്‍ശനം എന്ന വാക്കിൻ്റെ അര്‍ത്ഥം. നമ്മളെ സ്വാധീനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ദോഷദൃഷ്ടികളെ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുമെന്നാണ് വിശ്വാസം.

നിത്യവും സുദര്‍ശനമന്ത്രം ജപിച്ചാൽ മഹാവിഷ്ണുവിനെയും സുദര്‍ശന ചക്രത്തെയും പ്രീതിപ്പെടുത്താനാകുമെന്നും ഉദ്ദിഷ്ട ഫലപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. മഹാവിഷ്ണുവിന് പ്രധാനപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. ആയതിനാൽ എല്ലാ വ്യാഴാഴ്ചയും സുദര്‍ശന മന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്.

സുദര്‍ശന മന്ത്രം

“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ യന്ത്രതന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ
ബ്രഹ്മണേപരം ജ്യോതിഷേ ഹും ഫട്”

Related Articles

Latest Articles