Sunday, April 28, 2024
spot_img

രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ രൂപത്തോട് താരതമ്യം ചെയ്ത് ട്വീറ്റ് ചെയ്ത ആർജെഡിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: രൂക്ഷവിമർശനവുമായി ബിജെപി

ദില്ലി : ശവപ്പെട്ടിയുടെ ചിത്രവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും ചേർത്തുവച്ച് ട്വീറ്റ് ചെയ്ത പ്രതിപക്ഷ പ്രമുഖരായ ആർജെഡിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ട്വീറ്റിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതിനേക്കാൾ വലിയ ദൗർഭാഗ്യം വരാനില്ലെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പ്രതികരിച്ചു .

‘‘അവർ എല്ലാ അതിർവരമ്പുകളും ലംഘിച്ചു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് മന്ദിരം നിർമിച്ചത്. പാർലമെന്റ് നടപടിക്രമങ്ങളിൽ എല്ലാ പാർട്ടിയുടെയും ജനപ്രതിനിധികൾ പങ്കെടുക്കേണ്ടി വരും. ആർജെഡി സ്ഥിരമായി പാർലമെന്റ് നടപടിക്രമങ്ങൾ ബഹിഷ്കരിക്കുമോ ? ആർജെഡി എംപിമാർ ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നും രാജിവയ്ക്കുമോ ? ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചതിനേക്കാൾ അവമതിപ്പുണ്ടാക്കുന്നതായി എന്തുണ്ട്? ആർജെഡിയുടെ മനോനിലയാണ് ഇതിലൂടെ വ്യക്തമാകുന്നത്’’– സുശീൽ മോദി പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ, വിവാദ ട്വീറ്റുമായി പ്രതിപക്ഷ പ്രമുഖരായ ആർജെഡി. ട്വീറ്റിൽ പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് ആർജെഡി താരതമ്യം ചെയ്തതാണ് വിവാദമായത്. ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

Related Articles

Latest Articles