അടൂർ: കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടു വന്ന യുവാവിനെ അടൂർ പിഡബ്ലുഡി റസ്റ്റ് ഹൗസിലെത്തിച്ച് മർദ്ദിച്ചതായി പരാതി.കേസിൽ മൂന്ന് പേരെ ഇൻഫോ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തു.അടൂർ സ്വദേശി വിഷ്ണു സുഹൃത്തുക്കളായ പ്രജീഷ്, അൻവർ ഷാ എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂർ സ്വദേശിയായ ലെവിൻ വർഗീസിനെയാണ് മൂന്നംഗം സംഘം തട്ടിക്കൊണ്ട് വന്നത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ ലെവിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

