Monday, October 26, 2026

മസാലദോശയിൽ തേരട്ടയെന്ന് പരാതി;പറവൂരിലെ വസന്ത് വിഹാർ ഹോട്ടൽ അടപ്പിച്ചു

കൊച്ചി: മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയതായി പരാതി. എറണാകുളം പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.

പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles