തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പൊരിങ്ങൽക്കുത്ത് ആനപ്പാന്തം കോളനിയിലെ വനവാസി യുവതി ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സുരേഷ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് ഗീത കൊല്ലപ്പെട്ടത്. സുരേഷിനെ ആദിവാസി ഊരിന് സമീപം ഉപേക്ഷിക്കപ്പെട്ട കുടിലിൽ ഒളിച്ച് കഴിയുമ്പോഴാണ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഗീതയും സുരേഷും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ചാലക്കുടി ഡിവൈഎസ്‌പി ടിഎസ് സിനോജും സംഘവും നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്.

