Monday, May 20, 2024
spot_img

കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി പോലീസ് പിടിയിൽ; പ്രതിയെ പിടികൂടിയത് അതിസാഹസികമായെന്ന് പോലീസ്

കോട്ടയം: കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി പിടിയിൽ. കോടിമത ബോട്ട് ജെട്ടിയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾ വർക്കലയിലെ കൊലപാതക കേസിൽ പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ വർക്കല പോലീസിന് കൈമാറി. ഫാൻ്റം പൈലി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാളുടെ ശരിയായ പേര് ഷാജി എന്നാണ്.

ഇളമ്പ്രക്കാട് വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷാജിയെയാണ് കോട്ടയം പോലീസ് പിടികൂടിയത്. അതിസാഹസികമായാണ് പോലീസിനെ കണ്ട് ഓടിയ പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ വർക്കലയിൽ ബൈക്കിൽ നിന്ന് ചാടിയിറങ്ങി യുവാവിനെ വെട്ടിയ കേസിൽ പ്രതിയാണ്. കാപ്പ പ്രകാരം വിയൂർ സെൻട്രൽ ജയിലിലായിരുന്നു. നൂറോളം മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.

Related Articles

Latest Articles