Thursday, May 16, 2024
spot_img

ഡ്രൈവറുമായി തർക്കം; മഹാരാഷ്ട്രയിൽ യുവതിയെ ഓട്ടോയിൽ വലിച്ചിഴച്ചു

മുംബൈ : ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തെ തുടർന്ന് സ്ത്രീയെ നടുറോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചുവെന്ന് റിപ്പോർട്ട് . മഹാരാഷ്ട്രയിലെ കോലാപുരിൽ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞ‍ത്.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസെടുത്ത പോലീസ് ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു. സ്ത്രീയെ വലിച്ചിഴയ്ക്കുന്നതു കണ്ട് ഒരു ബൈക്ക് യാത്രികന്‍ വാഹനം നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡ്രൈവർ നിർത്താതെ പോകുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. പുതുവത്സര തലേന്ന് സമാനമായ സംഭവത്തിൽ ദില്ലിയിൽ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു . കാറിൽ പത്തുകിലോമിറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടതിനെത്തുടർന്നാണ് യുവതി മരിച്ചത്.

Related Articles

Latest Articles